InterviewsLatest NewsNEWS

‘എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, തലവര ഉണ്ടെങ്കിലേ സിനിമ രംഗത്ത് നിലനില്‍ക്കാന്‍ കഴിയൂ’ : സംയുക്ത വര്‍മ്മ

കൊച്ചി: മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നപ്പോളാണ് നടൻ ബിജു മേനോനെ വിവാഹം വിവാഹം കാഴ്ച്ച് സിനിമയില്‍ നിന്നും താരം പിൻവാങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ ആരാധകര്‍ സംയുക്തയോട് ചോദിക്കാറുള്ളതാണ് എപ്പോഴാണ് തിരിച്ചു വരുന്നതെന്ന്. എന്നാല്‍ താരം മറുപടി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മകന് സിനിമ മോഹം ഉണ്ടോ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ദക്ഷിന് അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണ് എന്ന് മുന്‍പൊരിക്കല്‍ സംയുക്ത പറഞ്ഞിട്ടുണ്ട്.

സംയുക്തയുടെ വാക്കുകൾ :

‘സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. അച്ഛന്‍ അഭിനയിക്കുന്നത് കാണുമ്പൊള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. ഞാന്‍ ഇപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനില്‍ക്കാന്‍ കഴിയൂ.

കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്, നമ്മള്‍ കാണുന്നവരേക്കാള്‍ കണ്ടിട്ടുള്ളവരേക്കാള്‍ കഴിവുള്ള എത്രയോ ആളുകള്‍. ചില സമയത്ത് കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും സിനിമയില്‍. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കില്‍ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് ദക്ഷിനോട് പറയാറുണ്ട് . ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളയായി സിനിമയുടെ പിന്നില്‍ നില്‍ക്കുന്ന പലരും തലവര ശരിയാകാത്തത് കൊണ്ടാകാം അവിടെ തന്നെനില്‍ക്കുന്നത്. കഴിവോ കഠിനാധ്വാനമോ ഇല്ലാത്തത് കൊണ്ടല്ല. തലവര ഉണ്ടെങ്കില്‍ പിന്നില്‍ നിന്നും മുന്‍പിലേക്ക് വരും. താരമുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ പേര് ക്ലിക്കാകുന്നുണ്ട്. അതൊക്കെ തലേവരയുടെ ഗുണം കൊണ്ടാണ്.

വളരെ സുന്ദരനായ സിക്‌സ് പാക്ക് ഒക്കെയുള്ള ഒരാള്‍ക്ക് അഭിനയിക്കാനുള്ള കഴിവ് ഉണ്ടെങ്കില്‍ കൂടി സിനിമയില്‍ ക്‌ളിക്ക് ആകണം എന്നില്ല. കാണുന്നവര്‍ക്ക് അവരില്‍ ഒരാളായി തോന്നിയാല്‍ മാത്രമേ സിനിമയില്‍ ശ്രദ്ധിക്കപ്പെടൂ എന്നാണ് എനിക്ക് തോന്നുന്നത്. സ്‌കൂളില്‍ നാടകങ്ങളിലൊക്കെ മകന്‍ ദക്ഷ് അഭിനയിക്കാറുണ്ട്. ദക്ഷിനോട് എപ്പോഴും പറയാറുള്ളത് ദക്ഷിന് ദക്ഷിന്റേതായ ഒരു വഴിയുണ്ട്. ആ വഴി എന്നെങ്കിലും സിനിമയില്‍ വന്നാല്‍ അത് ഭഗവാന്‍ തരുന്ന ഭാഗ്യമായി കരുതിയാല്‍ മതി എന്നാണ്’.

shortlink

Post Your Comments


Back to top button