GeneralLatest NewsNEWS

സിനിമാ മേഖലയിൽ പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരും: മിത്ര കുര്യൻ

കൊച്ചി : വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മിത്ര കുര്യൻ. ഒരുകാലത്ത് മലയാളത്തിലും
തമിഴിലുമായി തിളങ്ങി നിന്നിരുന്ന നടി വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു . കുടുംബജീവിതവുമായി മുന്നോട്ട് പോകുന്ന താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

എന്തുകൊണ്ടാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും മിത്രയ്ക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പോയത് എന്നുള്ള ചോദ്യത്തിന് ‘സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്’ എന്നാണ് മിത്ര പറഞ്ഞത്.

ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് താരം പറയുന്നത്. ‘പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്’- മിത്ര പറഞ്ഞു . ഇതിനു മുമ്പും നിരവധി താരങ്ങളാണ് കാസ്റ്റിംഗ് കൗച്ച് പോലുള്ളവ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴും സിനിമാ ലോകത്ത് ഇത്തരം ആചാരങ്ങള്‍ നടക്കുന്നുണ്ട് എന്ന് തന്നെയാണ് പരസ്യമായ രഹസ്യം.

shortlink

Related Articles

Post Your Comments


Back to top button