Latest NewsNEWSSocial Media

‘യേശുദേവാ അങ്ങ് ഉയർത്ത ദിവസം മാറിപ്പോയി, ഇന്ന് നവമിയാ പോയിട്ട് പിന്നെ വാ’: നിവിൻ പോളിയുടെ ഫോട്ടോയ്ക്ക് കിടിലൻ കമന്റുകൾ

കൊച്ചി : വ്യത്യസ്ത വേഷങ്ങളിൽ ഭാവങ്ങളിൽ മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് നിവിൻ പോളി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രത്തോടും നീതി പുലർത്താൻ നിവിൻ ശ്രമിക്കാറുണ്ട്. തന്റെ ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വയ്ക്കാറുള്ള നിവിൻ പോളിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിമിഷങ്ങൾക്കകം രസകരമായ കമന്റുകൾ പോസ്റ്റിനു താഴെയെത്തി.

‘കർത്താവ്, ഈശോമിശിഹായ്ക്ക് സ്തുതി’ എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. ‘നിവിൻ പോളിക്ക് സുഖമായിരിക്കട്ടെ.. ഇപ്പോഴും എപ്പോഴും സുഖമായിരിക്കട്ടെ’ എന്ന് ഒരാൾ കുറിച്ചപ്പോൾ ‘കർത്താവേ നീ നിമ്പോളീടെ രൂപത്തിലും. മോൻസന്റെ കൈയിൽ ഉള്ള ആ കല്ല് ഭരണി വാങ്ങാൻ വരുന്നത് ആണോ’ എന്ന മറ്റൊരാളുടെ കമന്റ് ചിരിപടർത്തി.

അതിനിടയിൽ ഒരാൾ ‘Pc ജോർജ് കണ്ടിട്ട് വേണം അടുത്ത കോലാഹലമുണ്ടാവാൻ’ എന്നാണ് കുറിച്ചത്. വേറൊരാൾ ‘ഈശോ’ സിനിമയുടെ വിവാദത്തെ ഓർമ്മിപ്പിക്കുന്ന കമന്റ് ആണ് ഇട്ടത്. ‘ഈശോ ക്ക് പകരം യേശു ! യേശുനെ കോപ്പി അടിച്ചെന്നും പറഞ്ഞു അടുത്ത വിവാദത്തിനു scop ആയി !’ എന്നാണു അയാൾ കുറിച്ചത്. ‘യേശുദേവാ അങ്ങ് ഉയർത്ത് എഴുന്നേറ്റു വന്ന ദിവസം മാറിപ്പോയി.. ഇന്ന് നവമിയാ.. പോയിട്ട് പിന്നെ വാ’ എന്നാണ് വേറൊരു രസികന്റെ കമന്റ്. ‘പേര് നിവിൻ പോളി എന്നായതു കൊണ്ടു പ്രശ്‌നമില്ല..അല്ലെങ്കിൽ ഇവിടെത്തെ വികാരി ജീവികൾ സിനിമ ബഹിഷ്കരിച്ചേനെ’ എന്ന് തുടങ്ങി രസകരവും, കാലികമായതുമായ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button