GeneralLatest NewsNEWS

‘മറ്റൊരു ദിവസത്തിനും ഇതിനേക്കാള്‍ മികച്ചതാക്കാന്‍ കഴിയില്ല, ഇത് നിങ്ങള്‍ക്കുള്ളതാണ് ചീരു’- മേഘ്ന രാജ് തിരിച്ചുവരുന്നു

ഹൈദരാബാദ് : മലയാളം, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടിയാണ് മേഘ്ന രാജ്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണവും കുഞ്ഞിന്റെ ജനനവുമൊക്കെയായി ഏറെനാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന മേഘ്ന ഒരു ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുകയാണ്. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയിലേക്ക് തിരിച്ചു വരുന്ന വിശേഷം ആരാധകരുമായി മേഘ്ന പങ്കുവച്ചത്.

‘മറ്റൊരു ദിവസത്തിനും ഇതിനേക്കാള്‍ മികച്ചതാക്കാന്‍ കഴിയില്ല. മറ്റൊരു ടീമിനും ഇത് സാധിക്കില്ല. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഞങ്ങളുടെ സ്വപ്നവും. ഇത് നിങ്ങള്‍ക്കുള്ളതാണ് ചീരു. പന്നയില്ലെങ്കില്‍ ഞാന്‍ ഇതിനെക്കുറിച്ച്‌ ചിന്തിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഇനി ക്യാമറ, റോളിങ്ങ്’- മേഘ്ന കുറിച്ചു.

മേഘ്നയുടെ തിരിച്ചു വരവ് ചിത്രം പ്രഖ്യാപിച്ച്‌ നിര്‍മ്മാതാവ് പന്നഗ ഭരനയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ചീരു, നിങ്ങളുടെ ജന്മദിനത്തില്‍ ഞങ്ങള്‍ ഒരുമിച്ച്‌ കണ്ട സ്വപ്നമാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ഒരു സിനിമ നിര്‍മ്മിക്കുന്നു, മേഘ്ന കേന്ദ്ര കഥാപാത്രമായി’- നവാഗതനായ വിശാല്‍ സംവിധായകനായ ത്രില്ലര്‍ മൂവിയിലൂടെയാണ് മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ചിരുവിന്റെ ജന്മദിനത്തോട്​ അനുബന്ധിച്ച്‌ നടത്തിയ ഒരു സ്പെഷല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും മേഘ്ന പങ്കുവച്ചിട്ടുണ്ട്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവന്റെ ചിത്രം വരയ്ക്കുന്ന മേഘ്നയെ ആണ് ചിത്രങ്ങളില്‍ കാണുക. മേഘ്ന വരയ്ക്കുന്നത് ചിരജ്ഞീവിയുടെ ചിത്രം തന്നെയാണ്. ‘നിത്യതയെ നോക്കി നില്‍ക്കാം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ആഘോഷങ്ങള്‍ തുടങ്ങട്ടെ’ -എന്നാണ് ചിത്രങ്ങള്‍ക്ക് മേഘ്ന നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

 

shortlink

Related Articles

Post Your Comments


Back to top button