GeneralLatest NewsNEWSTV Shows

എന്റെ അരക്കെട്ടിൽ ആരോ പിടിക്കുന്നത് പോലെ തോന്നി: വിമാനത്തിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ചു നടി

ഒക്ടോബർ 3 നായിരുന്നു സംഭവം നടന്നത്

വിമാനത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തൽ. ഡൽഹി-മുംബൈ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. നടിയുടെ പരാതിയെ തുടർന്ന് ഒക്ടോബർ 14 ന് ഗാസിയാബാദിൽ നിന്നുള്ള ഒരു ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 354, 354 എ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്

read also: ഒരു തവണ പോലും ചുംബിക്കുക പോലും ചെയ്യാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യം : നടിയുടെ വെളിപ്പെടുത്തൽ

ഒക്ടോബർ 3 നായിരുന്നു സംഭവം നടന്നത്. അതിനെക്കുറിച്ചു നടിയുടെ വാക്കുകൾ ഇങ്ങനെ.. ‘ജോലി കഴിഞ്ഞത്തിനു ശേഷം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്നു. രാവിലെ 11 മണിയോടെ മുംബൈയിൽ വിമാനം ഇറങ്ങി. എല്ലാ യാത്രക്കാരും ഇറങ്ങാനായി അവരുടെ സീറ്റുകൾക്ക് സമീപം നിൽക്കുകയായിരുന്നു. പെട്ടെന്ന് എന്റെ അരക്കെട്ടിൽ ആരോ എന്നെ പിടിക്കുന്നത് പോലെ എനിക്ക് തോന്നി. ഒരാൾ പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് വലിച്ചു. ഞാൻ ദേഷ്യത്തിൽ പ്രതികരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഓ, ഇത് ഒരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായില്ല, ഇത് ഒരു പുരുഷ സഹയാത്രികനാണെന്ന് ഞാൻ കരുതി! ഒരു സ്ത്രീയെ പിടിച്ചിട്ട് എങ്ങനെ, അത് ഒരു പുരുഷ യാത്രക്കാരനാണെന്ന് അയാൾ വിചാരിച്ചു? ഇത് പരിഹാസ്യമാണ്!’

സഹായത്തിനായി താൻ ശബ്ദം ഉയർത്തിയപ്പോൾ ക്യാബിൻ ക്രൂ എയർലൈനിലെ കസ്റ്റമർ കെയർ ടീമിന് മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ വീട്ടിൽ പോയി മുഴുവൻ സംഭവത്തെക്കുറിച്ചും എയർലൈനിലേക്ക് മെയിൽ ചെയ്യുകയും അയാളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. പക്ഷേ, അവർ എന്നോട് പോലീസ് സ്റ്റേഷനിൽ പോയി എഫ്ഐആർ ഫയൽ ചെയ്യാൻ പറഞ്ഞു. അല്ലാതെ അയാളുടെ വിവരങ്ങൾ നൽകില്ലെന്ന് പറഞ്ഞു. അതിനെ തുടർന്ന് ഒക്ടോബർ 4 ന് സഹർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അവരുടെ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. ഒക്ടോബർ 14 ന് അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.’

എന്നാൽ പരാതി പിൻവലിക്കാൻ ആളുടെ കുടുംബം തന്നെ സമീപിച്ചതായും നടി വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുവും തന്നെ കാണാൻ വരുകയും പരാതി പിൻവലിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തുവെന്നും നടി ആരോപിക്കുന്നു. തന്നെ ഭീഷണിപ്പെടുത്താൻ ഇനിയും ആളുകൾ വരുമെന്ന ഭയമുണ്ടെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button