GeneralLatest NewsNEWS

പ്രഭാസിന് ഇന്ന് നാല്‍പ്പത്തി രണ്ടാം പിറന്നാള്‍; ആശംസകളുമായി ആരാധകർ

ഹൈദരാബാദ് : തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായ ആക്ഷൻ ഹീറോ പ്രഭാസിന് ഇന്ന് പിറന്നാൾ. തീപാറുന്ന ആക്ഷൻ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയമായ താരത്തിന്റെ നാല്പത്തി രണ്ടാം പിറന്നാളാണിന്ന്. യഥാർത്ഥ പേരായ ഉപ്പളപറ്റി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നത് സിനിമയ്ക്കായി ചുരുക്കിയാണ് പ്രഭാസ് എത്തിയത്. തെന്നിന്ത്യൻ സിനിമയിൽ നിന്നും ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ ആദ്യമായി പ്രതിമയൊരുങ്ങിയ താരം എന്ന ക്രെഡിറ്റും പ്രഭാസിന് തന്നെ.

2002-ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ അരങ്ങേറ്റം. ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയില്‍ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. വര്‍ഷം,ഛത്രപതി,ചക്രം,ബില്ല,മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിര്‍ച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2014 ല്‍ ഇറങ്ങിയ ആക്ഷന്‍ ജാക്‌സണ്‍ എന്ന ഹിന്ദി ചിത്രത്തില്‍ പ്രഭാസ് ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു.സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനായി മദ്രാസ്സില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ഭീമവരത്തെ ഡിഎന്‍ആര്‍ വിദ്യാലയത്തില്‍ ആയിരിന്നു. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജില്‍ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്. തെലുങ്ക് നടന്‍ കൃഷ്ണം രാജു പ്രഭാസിന്റെ അമ്മാവന്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button