GeneralLatest NewsNEWS

സുന്ദരിയായ രാജകുമാരിയായി മാളവിക മോഹനൻ: ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

കൊച്ചി : 2013 ൽ ദുൽഖർ സൽമാനൊപ്പം ‘പട്ടം പോലെ’ എന്ന ചിത്രത്തിൽ നായികയി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക . പിന്നാലെ നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഇതിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം മാളവികയ്ക്ക് ലഭിച്ചു. പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക.

നടി മാളവിക മോഹനന്‍റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുക പതിവാണ്. ഇപ്പോൾ മാളവിക പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘പരിശോധിച്ചുറപ്പിച്ചു ഞാൻ മറ്റൊരു കാലഘട്ടത്തിലാണ് ജനിച്ചതെങ്കിൽ, തീർച്ചയായും ഒരു യോദ്ധാവായ രാജകുമാരി, സുന്ദരിയായ രാജകുമാരി- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക കുറിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് മാളവികയുടെ ചിത്രങ്ങൾക്ക് കമന്‍റുമായെത്തിയിരിക്കുന്നത്.

വിജയ് ചിത്രം മാസ്റ്ററിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായ മാളവികയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ വിജയ് ദേവരകൊണ്ടെ നായകനായ ഹീറോ, ധനുഷ് ചിത്രം മാരൻ എന്നിവയാണ്. മജിദ് മജിദീയുടെ ബിയോണ്ട് ദ് ക്ലൗഡ്സിൽ ഇഷാൻ ഖട്ടറുടെ നായികയായും മാളവികയാണെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button