AwardsInternationalLatest NewsNEWS

രാജ്യാന്തര പുരസ്‌കാരം നേടി എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ

ചെന്നൈ : മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ . ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഖദീജയുടെ ആദ്യ സംഗീതസംരംഭമായ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘ഫരിശ്‌തോ’യുടെ സംഗീത സംവിധാനവും നിർമ്മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.

പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്‌തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഖദീജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button