Coming SoonLatest NewsNEWS

‘ഇങ്ങനെയൊരു വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ല, ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം’: ദുല്‍ഖര്‍ സല്‍മാന്‍

ദുബായ്: സിനിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ’കുറുപ്പി’ന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്തിന്റെ സന്തോഷത്തിൽ ദുല്‍ഖര്‍ സല്‍മാന്‍. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള ചലച്ചിത്രത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിക്കുന്നത്. ബുര്‍ജിന്റെ കൂറ്റന്‍ ഗ്ലാസ് പാനലുകളില്‍ ചിത്രം മിന്നുന്നത് കാണാന്‍ നിരവധി ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കുടുംബവുമുണ്ടായിരുന്നു.

ആർപ്പുവിളികളോടെയാണ് സുകുമാരക്കുറുപ്പായി വേഷമിട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കെട്ടിടത്തില്‍ തെളിഞ്ഞപ്പോള്‍ കാണാനെത്തിയവര്‍ സ്വീകരിച്ചത്. ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നുവെന്നാണ് പറഞ്ഞത്. ‘ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല’- ദുല്‍ഖര്‍ പറഞ്ഞു.

‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ല. ഇതു പോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ചു തന്ന ഫാര്‍സ് ഫിലിംസിനും ബുര്‍ജ് ഖലീഫയ്ക്കും റീല്‍ സിനിമാസിനും നന്ദി. നവംബര്‍ 12 മുതല്‍ ലോകമൊട്ടാകെ 1500 ഓളം സ്‌ക്രീനുകളില്‍ കുറുപ്പ് എത്തുന്നു. തീര്‍ച്ചയായും സിനിമ കണ്ട് നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം.’ ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button