InterviewsLatest NewsNEWS

‘സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്’: സുരാജ് വെഞ്ഞാറമൂട്

മിമിക്രിയിലൂടെയാണ് സിനിമയിൽ എത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു സുരാജ് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 2016 ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലൂടെ ഒരു ഹാസ്യതാരം എന്ന നിലയിൽ നിന്നും വ്യത്യസ്തനായ സുരാജിനെ ആയിരുന്നു കണ്ടത്.

2017 ൽ പുറത്ത് ഇറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം നടന്‌റെ കരിയർ മാറ്റി മറിച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് സുരാജിനെ തേടി ശക്തമായ വേഷങ്ങൾ എത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കാണെക്കാണെയും, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലുമെല്ലാം ഉഗ്രൻ പ്രകടനമാണ് നടൻ കാഴ്ച വെച്ചത്. സുരാജിന് ദേശീയ പുരസ്കാരം ലഭിച്ച മറ്റൊരു ചിത്രമാണ് പേരറിയാത്തവൻ.  ഒരാൾ ഇങ്ങോട്ട് വിളിച്ച് കഥ പറയട്ടെ എന്ന് ചോദിച്ച ചിത്രമായിരുന്നു പേരറിയാത്തവൻ.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുരാജിന്റെ അഭിമുഖമാണ്. സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ താനാണെന്നും ആ സ്ഥാനം ആർക്കും വിട്ടുതരില്ലെന്നുമാണ് സുരാജ് പറയുന്നത്. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

സുരാജിന്റെ വാക്കുകൾ :

‘നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും കോമഡി ചെയ്തു. ജീവിതത്തില്‍ വഴിത്തിരിവായത് ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ ചെയ്ത പവിത്രന്‍ എന്ന കഥാപാത്രമാണ്. അതിനു ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ വിളിച്ചു തുടങ്ങി. സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്. ആ സ്ഥാനം ഞാനാര്‍ക്കും വിട്ടു തരില്ല. അതോടു കൂടി സര്‍ക്കാരത് നിര്‍ത്തി’- സുരാജ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button