NEWSSocial Media

‘ഇതൊരു ചരിത്ര സിനിമയല്ല, കുഞ്ഞാലി മരക്കാര്‍ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ്’: എം എ നിഷാദ്

ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോൾ മികച്ച വിജയം ആണ് നേടിയിരിക്കുന്നത്. ആദ്യ ദിവസം മികച്ച പ്രതികരണം ആണ് ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത്. തന്‍റെ ചിന്തകളില്‍ നിന്ന് രൂപപ്പെട്ടതാണ് മരക്കാരെന്നും ചരിത്ര സിനിമയല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ എം എ നിഷാദ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച്‌ എത്തിയിരിക്കുകയാണ്. കൂടാതെ മമ്മൂട്ടി – സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മുമ്പ് പ്രഖ്യാപിച്ച മരക്കാര്‍ ഇനിയും ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ തന്നെ കഥ പറയുന്ന മമ്മൂട്ടി നായകനാവുന്ന സന്തോഷ് ശിവന്‍ ചിത്രം ഏതാനും വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്. ചിത്രം ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിനു ശേഷം ഈ പ്രോജക്റ്റിന്‍റെ മറ്റ് അപ്‍ഡേറ്റുകള്‍ പുറത്തെത്തിയിരുന്നില്ല.

എം എ നിഷാദിന്‍റെ കുറിപ്പ് :

‘മരക്കാര്‍ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്‍റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഛായാഗ്രഹകന്‍ തിരുവും സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്‍റണി പെരുമ്പാവൂർ എന്ന നിര്‍മ്മാതാവിന്‍റേതു കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്‍റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടു പേരുടെ പ്രയത്നഫലമായ, അന്നമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചു പോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച്‌ ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. I repeat നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്.”

 

shortlink

Related Articles

Post Your Comments


Back to top button