GeneralLatest NewsNEWS

സിനിമയുടെ രണ്ടാം ഭാഗം ഉണ്ടെങ്കില്‍ എന്നെ വിളിച്ചൂടെ?’ ബേസിലിനോട് പ്രിയങ്ക ചോപ്ര

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്.

ഡിസംബര്‍ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് പ്രീമിയറായി മിന്നല്‍ മുരളി പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സംവിധായകന്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ജിയോ മാമി ആര്‍ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സിനിമയും ഒടിടി പ്ലാറ്റ്‌ഫോം തുറന്നിട്ട സാധ്യതകളും ചര്‍ച്ചയായി.

ഈ ചര്‍ച്ചയ്ക്കിടെ പ്രിയങ്ക ചോദിച്ച ഒരു ചോദ്യമാണ് ശ്രദ്ധേയമായത്. മിന്നല്‍ മുരളിയുടെ വണ്‍ ലൈന്‍ പറയാന്‍ ടൊവീനോയെ വിളിച്ച പോലെ ഇനി ബേസിലിന് തന്നെ വിളിച്ചൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

മലയാളം പോലെയുള്ള ചെറിയൊരു ചലച്ചിത്രവ്യവസായത്തിന് ഒടിടി പ്ലാറ്റ്‌ഫോം അനന്തസാധ്യതകളാണ് തുറന്നു തന്നിരിക്കുന്നതെന്ന് ടൊവീനോ തോമസ് പറഞ്ഞു. നേരത്തെ 42 രാജ്യങ്ങളിലാണ് തിയറ്റര്‍ റിലീസ് സാധ്യമായിരുന്നതെങ്കില്‍ ഒടിടിയിലൂടെ 190ലധികം രാജ്യങ്ങളില്‍ ഒരേ സമയം മലയാള സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും ടൊവീനോ ചൂണ്ടിക്കാട്ടി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button