CinemaGeneralLatest NewsNEWSWOODs

‘കഥ ഒത്തുവന്നാൽ മമ്മൂട്ടിയും മോഹൻലാലും എന്റെ നായകന്മാരാകും’: രാജമൗലി

മലയാള സിനിമകൾ കാണാറുണ്ടോയെന്ന ചോദ്യത്തിന് സംവിധായകൻ എസ്.എസ് രാജമൗലി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രൗജമൗലി മറുപടി നല്‍കിയത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പ്രസ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:ജയറാമും മീര ജാസ്മിനും വീണ്ടുമൊരുമിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം – മകൾ

‘മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കണ്ടത് ഈ ലോക്ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം’, രാജമൗലി പറഞ്ഞു. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സംവിധായകൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യമെന്നും കഥ ഒത്തുവന്നാൽ അവരെ വെച്ച് സിനിമ ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കി.

‘എന്റെ സിനിമയ്ക്ക് കഥാപാത്രമാണ് വേണ്ടത്. അല്ലാതെ ശരി, ഇതൊരു മലയാള നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവും’, രാജമൗലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button