GeneralLatest NewsMollywoodNEWS

എന്റെ ശരീരം നിങ്ങള്‍ക്കുള്ള ഉപഭോഗ വസ്തുവല്ല, വിലയിടാന്‍ വരരുത്’ : നടി ഫറ ഷിബ്‌ല

'ബ്രിമ്മിങ് ഫറ' എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഷിബിലയുടെ പുതിയ ഫോട്ടോ.

താരങ്ങൾ പലരും സോഷ്യൽ മീഡിയയിൽ ബോഡി ഷെയിമിംഗിന് ഇരയാകാറുണ്ട്. കഥാപാത്രങ്ങൾക്കായി മേക്കോവർ നടത്തുന്ന താരങ്ങൾ കയ്യടി നേടാറുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പല നടിമാരുടെയും ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയരാറുണ്ട്. 85 കിലോയില്‍ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ആരാധകരെ ഞെട്ടിച്ച നടി ഫറ ഷിബ്‌ല സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇപ്പോൾ.

എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ക്കൊപ്പം താരം പങ്കുവച്ച പുതിയ ചിത്രം ചർച്ചയാകുന്നു. ‘ബ്രിമ്മിങ് ഫറ’ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഷിബിലയുടെ പുതിയ ഫോട്ടോ.

read also:ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക, മോഹൻലാലിനോട് നന്ദി പറഞ്ഞ് റഹ്‌മാൻ

‘എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ളതല്ല. എന്റെ ശരീരം നിങ്ങള്‍ക്കുള്ള ഉപഭോഗ വസ്തുവല്ല. എന്റെ ശരീരം എന്റെ ആയുധമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാകില്ല. എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്, എന്റെ സ്വത്വത്തിന് മൂല്യമിടൂ’ സോഫി ലൂയിസ്- എന്ന കുറിപ്പോടെ ചിത്രം പങ്കുവച്ച താരം ‘ബോഡിപോസിറ്റിവിറ്റി’, ‘സ്റ്റോപ്പ്ഫിസിക്കല്‍ കമന്റ്സ്’ എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button