GeneralLatest NewsNEWS

നടൻ വടിവേലുവിന് പിറകെ സംവിധായകന്‍ സൂരജും കൊവിഡ് സ്ഥിരീകരിച്ച് ആശുപതിയിൽ

നടൻ വടിവേലുവിന് കൊവിഡ് സ്ഥിരീകരിച്ചതിന്‌ പിന്നാലെ സംവിധായകന്‍ സൂരജും കൊവിഡ് സ്ഥിരീകരിച്ച് ആശുപതിയിൽ. വടിവേലുവും സൂരജും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ നായ് ശേഖര്‍ റിട്ടേണ്‍സ് ക്രൂവിന്റെ ബാക്കിയുള്ളവര്‍ അവരുടെ വസതികളില്‍ സ്വയം ക്വാറന്റൈനില്‍ ആണ്.

തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ നായ് ശേഖര് റിട്ടേണ്‍സിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഇരുവരും അടുത്തിടെയാണ് ലണ്ടനില്‍ നിന്ന് മടങ്ങി എത്തിയത് . ഈ ആഴ്ച ആദ്യം ചെന്നൈയിലേക്ക് മടങ്ങിയ വടിവേലുവിന് മൂന്ന് ദിവസം മുമ്പാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈ പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതിനു പിറകെയാണ് സംവിധായകന്‍ സൂരജിന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടനും ഇതിഹാസ ഹാസ്യനടനുമായ വടിവേലുവിന്റെ തിരിച്ചുവരവാണ് നായ് ശേഖര് റിട്ടേണ്‍സ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments


Back to top button