Latest NewsNEWSSocial Media

‘ശക്തമായ നിലപാടുകളും പ്രവര്‍ത്തികളും ആയി നിന്ന സൂപ്പര്‍ വുമണേയും നാം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു’: വൈറലായി കുറിപ്പ്

മിന്നല്‍ മുരളി എന്ന സിനിമയിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവം നമ്മുടെ പ്രേക്ഷകര്‍ക്ക് നല്‍കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. മലയാളികള്‍ക്ക് ഒരു പുത്തന്‍ അദ്ധ്യായം നല്‍കിയ ചിത്രത്തിലൂടെ മലയാളത്തിന് സ്വന്തമായൊരു സൂപ്പര്‍ ഹീറോയെ കൂടെ ലഭിച്ചിരിക്കുകയാണ്. സൂപ്പര്‍ ഹീറോയായുള്ള ടൊവിനോയുടെയും നായകനോട് കട്ടയ്ക്ക് നില്‍ക്കുന്ന ഗുരു സോമസുന്ദരത്തിന്റെയും പ്രകടനങ്ങളെ സിനിമാ ലോകം നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയിലും ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സൂപ്പര്‍ നായികയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയ മനസു തുറക്കുകയാണ്.

സൂപ്പര്‍ ഹീറോ പോലും അറിയാതെ പതിയിരുന്ന വലിയൊരു അപകടത്തെ ഇല്ലാതാക്കി സൂപ്പര്‍ ഹീറോയെയും അവിടെ ഉള്ള ജനങ്ങളെ മുഴുവനും രക്ഷിച്ച ബ്രൂസ്ലീ ബിജിയെ അവതരിപ്പിച്ച ഫെമിനയെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ സിനിമ സൗഹൃദ കൂട്ടായ്മയായ മൂവി സ്ട്രീറ്റിലൂടെ.

വിന്നി വിന്‍സെന്റ് പങ്കുവച്ച കുറിപ്പ്:

There Will be A woman Behind Every Man’s Success..അത് 100% ശരി വെച്ച കുറുക്കന്‍മലയിലെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു Super Woman.. സൂപ്പര്‍ ഹീറോ പോലും അറിയാതെ പതിയിരുന്ന വലിയൊരു അപകടത്തെ ഇല്ലാതാക്കി സൂപ്പര്‍ ഹീറോയെയും അവിടെ ഉള്ള ജനങ്ങളെ മുഴുവനും രക്ഷിച്ചവള്‍.. ആരവവും അമ്ബാരിയുമില്ലാതെ ആരാലും കൊട്ടിഘോഷിക്കപ്പെടാതെ അവള്‍ അവിടെ ഉണ്ടായിരുന്നു.. Without any Super powers She Saved The whole People..

കഥ അവളുടേതാവാത്തതിനാല്‍ ഇനിയും ആരും അവളെ പറ്റി പറഞ്ഞു കേട്ടില്ല. ഇത്പോലെ ആളുകള്‍ അറിയാതെ പോയ, ചരിത്രം രേഖപെടുത്താതെ പോയ നിരവധി സ്ത്രീകള്‍ ഈ ഭൂമുഖത്തു ജീവിച്ചു മരിച്ചിരിക്കാം.. ചരിത്രം നീതികാണിക്കാത്ത പോയ ഒരുപാട് പേരുടെ പ്രതിനിധി കൂടിയാണ് ഇവള്‍… സ്ത്രീകളെ ഉയര്‍ത്തികൊണ്ട് വരുന്നു സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന so called ബുദ്ധിജീവികളെക്കാളും ഉച്ചത്തില്‍, സ്ത്രീയും ഈ സമൂഹത്തിന്റെ നിലനില്‍പിന് തന്റെതായ രീതിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളത് ഏവരെയും ബോധ്യപ്പെടുത്തിയ സംവിധായകന് പ്രത്യേകം നന്ദി..

എന്നും നായകന്റെ കീഴില്‍ നില്‍ക്കുന്ന നായികമാരെയാണ് സമൂഹം കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ശക്തമായ നിലപാടുകളും പ്രവര്‍ത്തികളും ആയി നിന്ന സൂപ്പര്‍ വുമണേയും നാം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മാറ്റങ്ങള്‍ തുടങ്ങി വെച്ചിട്ടുണ്ട്.. അതിനിയും തുടരട്ടെ..

മെറീന സെബാസ്റ്റ്യന്‍ പങ്കുവച്ച കുറിപ്പ്:

ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് എന്താ സൂപ്പര്‍ ഹീറോ ആകാന്‍ പാടില്ലേ ..
തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയില്‍ സത്യത്തിനൊപ്പം മാന്യതക്കൊപ്പം ചങ്കൂറ്റത്തിനൊപ്പം നിലനിന്ന ഒരേ ഒരു ഹീറോയെ ആ സിനിമയില്‍ ഞാന്‍ കണ്ടുള്ളു …

സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന, പ്രണയിച്ചു വഞ്ചിച്ചവനോട് പ്രതികാരം ചെയ്യാനോ, കരഞ്ഞു കാലുപിടിക്കാനോ പോകാത്ത, നിയമപാലകരെ തല്ലുന്ന ആളെ തടയാന്‍ ചെല്ലുന്ന ഏറ്റവും ഒടുവില്‍ തന്റെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച്‌ തന്റെ നാടിനെ ഒന്നാകെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ച യാതൊരു അമാനുഷിക കഴിവും ഇല്ലാത്ത .. യാതൊരു ക്രെഡിറ്റും ഏറ്റു വാങ്ങാത്ത യഥാര്‍ത്ഥ ഹീറോ ..!! ഇടിവെട്ട് ബിജി ..!

shortlink

Related Articles

Post Your Comments


Back to top button