GeneralLatest NewsNEWS

വിമർശനങ്ങൾക്ക് പകരം തന്റെ കഴിവെന്താണെന്ന് ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും : ഹര്‍നാസ് സന്ധു

21 വർഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ച് പഞ്ചാബ് സ്വദേശിനിയായ ഹർനാസ് സന്ധു. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. 1994ൽ സുസ്മിത സെനും ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചിരുന്നു.

ഇരുപത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിയത് എങ്കിലും അഭിനന്ദനങ്ങള്‍ക്കിടയിലും ചില വിമര്‍ശനങ്ങളും ഹര്‍നാസിനെതിരെ ഉയര്‍ന്നിരുന്നു. വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹര്‍നാസിന്റെ മുഖം സുന്ദരമായതു കൊണ്ട് മാത്രമാണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍നാസ്.

ഹർനാസിന്റെ വാക്കുകൾ :

‘ഈ നേട്ടത്തിന് വേണ്ടി എത്രമാത്രം പ്രയത്നിച്ചിട്ടുണ്ടെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ. വാദപ്രതിവാദങ്ങള്‍ക്ക് പകരം എന്റെ കഴിവെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനം. ഇത്തരം സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാനാണ് എന്റെ ശ്രമം. ഒരു ഒളിമ്പിക് വിജയത്തിന് സമാനമാണിത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ പ്രശംസിക്കുന്ന നമുക്ക് എന്തുകൊണ്ട് ഒരു സൗന്ദര്യ മത്സര വിജയിയെ പ്രശംസിക്കാന്‍ കഴിയുന്നില്ല. വിശ്വസുന്ദരിപ്പട്ടം കിട്ടിയതിന് ശേഷം സിനിമകളില്‍ നിരവധി അവസരങ്ങളും തേടിയെത്തുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം’- ഹർനാസ് പറഞ്ഞു.

shortlink

Post Your Comments


Back to top button