GeneralLatest NewsNEWS

പാപ്പൻ്റെ ലൊക്കേഷനിലെ ക്രിസ്തുമസ് ആഘോഷം

ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ച അവസരത്തിലായിരുന്നു ക്രിസ്തുമസിന്റെ വരവേൽപ്പും. ക്രിസ്തുമസ് ഈവ് ദിനമായ ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ചയാണ് രണ്ടാം ഷെഡ്യൂളിൽ ചിത്രത്തിലെ നായകനായ സുരേഷ് ഗോപി ജോയിൻ്റ് ചെയ്തത്.

പാലാ ഗവ.പോളിടെക്ക്നിക്കായിരുന്നു ലൊക്കേഷൻ. ഷൂട്ടിംഗിൻ്റെ ഇടവേളയിൽ ചിത്രത്തിലെ എല്ലാ അംഗങ്ങളും ഇവിടെ ഒത്തുകൂടി. സുരേഷ് ഗോപി കേക്കുമുറിച്ച് സംവിധായകൻ ജോഷിക്കും നിർമ്മാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളിക്കും സുജിത്തിനും സഹപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നൽകിക്കൊണ്ടായിരുന്നു സെറ്റിലെ ആലോഷങ്ങൾക്കു തുടക്കം കുറിച്ചത്. നീതാ പിള്ള, വിജയരാഘവൻ, നന്ദു, എന്നിവരായിരുന്നു സെറ്റിലെ അഭിനേതാക്കൾ.

നിരവധി സസ്പെൻസ് രംഗങ്ങൾ കോർത്തിണക്കി ഒരു ഫാമിലി ത്രില്ലർ മൂവിയായിരിക്കും പാപ്പൻ. ആർ ജെ ഷാനിൻ്റെതാണ് തിരക്കഥ. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി, നിർമ്മാണ നിർവ്വഹണം – മുരുകൻ എസ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസും ഇഫാർ മീഡിയായും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയുമാണ് നിർമ്മാതാക്കൾ. ഡ്രീം ബിഗ്ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button