InterviewsLatest NewsNEWS

‘ഷിബുവിന്‌ കിട്ടുന്ന സ്വീകരണം നടനെന്ന നിലയില്‍ ഉത്തരവാദിത്തം കൂട്ടുന്നു’: ഗുരു സോമസുന്ദരം

‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ വിജയത്തോടെ ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം. ഷിബുവിന്റെ പ്രതികാരവും ഷിബുവിന് ഉഷയോടുള്ള പ്രണയവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് ഗുരു സോമസുന്ദരം ഇപ്പോള്‍ തുറന്നു പറയുകയാണ് മൗതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍.

ഗുരു സോമസുന്ദരത്തിന്റെ വാക്കുകൾ :

‘ഷിബുവിന് ഡബ്ബ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ആ കഷ്ടപ്പാട് വലിയ സന്തോഷം നല്‍കുന്നുണ്ട്. ഞാൻ അഭിനയിച്ചത് ഞാൻ തന്നെ ഡബ്ബ് ചെയ്യുന്നു എന്നത് തന്നെ വലിയ കാര്യമല്ലേ. ബേസില്‍ കഥ പറഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ യൂട്യൂബ് നോക്കി മലയാളം പഠിക്കാന്‍ തുടങ്ങി.

അഞ്ച് സുന്ദരികളില്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തന്‍ ആണ്. മിന്നലിന്റെ ചിത്രീകരണത്തിനിടയില്‍ ബേസില്‍ എന്നെ വെറുതേ വാശി പിടിപ്പിക്കുമായിരുന്നു. ‘ഇങ്ങനെ മലയാളം സംസാരിച്ചാല്‍ ശരിയാകില്ല, ഇത് ദിലീഷിനെ വിളിക്കേണ്ടി വരു’മെന്നെക്കെ പറഞ്ഞ്. ആ വാശി എന്നിലുണ്ടായിരുന്നു. ചിത്രീകരണത്തിനിടയില്‍ നല്ല പോലെ മലയാളം സംസാരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഞാൻ തന്നെ ഡബ് ചെയ്തേ പറ്റൂ എന്ന് ബേസില്‍ പറഞ്ഞു. മിന്നല്‍ മുരളിക്കും ഷിബുവിനും കിട്ടുന്ന സ്വീകരണം വളരെ വളരെ സന്തോഷം നല്‍കുന്നുണ്ട്. ഒരു നടനെന്ന നിലയില്‍ ഇത് എന്റെ ഉത്തരവാദിത്തം കൂട്ടുന്നു.

shortlink

Related Articles

Post Your Comments


Back to top button