CinemaGeneralIndian CinemaLatest NewsMollywood

‘യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ പുസ്തകം’: ഗുരു സോമസുന്ദരം

മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ ഒരു വഴിതിരിവ് ആയി മാറുകയും, തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ നേടി കൊടുക്കുകയും ചെയ്തു. ഒരുപിടി മലയാള സിനിമകളിൽ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറയാണ് ഗുരു സോമസുന്ദരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ.

Also Read: ‘അത്തരത്തിലുള്ള വേഷങ്ങളാണ് കൂടുതലും വരുന്നത്, എന്റെ ശരീര പ്രകൃതിയായിരിക്കും അതിന് കാരണം’: ബിജു മേനോൻ

അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ഇപ്പോഴിതാ, മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം പങ്ക് വയ്ക്കുന്ന ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.

യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ പഠിച്ചത് എന്നും വായിക്കാൻ പഠിച്ച ശേഷം മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ അനായാസമായി മാറി എന്നും ഗുരു വിഡിയോയിൽ പറയുന്നു. മലയാള പുസ്തകങ്ങൾ വായിക്കാറുണ്ടെന്നു പറയുന്ന ഗുരു നിലവിൽ സൂപ്പതാരം മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ് വായിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button