InterviewsLatest NewsNEWS

അപ്പോള്‍ പറയുന്ന രംഗങ്ങള്‍ അഭിനയിക്കുന്നു, കഥ എന്താണെന്ന് പോലും അറിയില്ല: സി ബി ഐ അഞ്ചാം ഭാഗത്തെ കുറിച്ച് സുദേവ് നായര്‍

ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ ശ്രദ്ധ നേടിയ താരമാണ് മൈ ലൈഫ് പാര്‍ട്ട്‌നര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്തേക്ക് പ്രവേശിച്ച സുദേവ് നായര്‍. താരമിപ്പോൾ സി ബി ഐ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സി ബി ഐ സീരിസില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുദേവ് എത്തുന്നത്. സുദേവ് ആദ്യമായി പൊലീസ് വേഷത്തിലഭിനയിക്കുന്ന ചിത്രം കൂടിയാണ് സി ബി ഐ 5. വേറിട്ട ലുക്കിലായിരിക്കും സുദേവ് സി ബി ഐയില്‍ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ കഥ എങ്ങനെയാണ് വികസിക്കുന്നതെന്ന് അഭിനേതാക്കള്‍ക്ക് പോലും അറിയില്ലെന്നും അപ്പപ്പോള്‍ പറയുന്ന രംഗങ്ങള്‍ക്കനുസരിച്ച് അഭിനയിക്കുകയാമെന്നും പറയുകയാണ് സുദേവ് ഇ ടൈംസിനു നൽകിയ അഭുമുഖത്തിൽ.

സുദേവിന്റെ വാക്കുകൾ :

‘സി.ബി.ഐ സീരിസിലെ ആദ്യ രണ്ട് സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളൂ. സി ബി ഐ അഞ്ചാം ഭാഗത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ ശരിക്കും ത്രില്ലിലായിരുന്നു. പക്ഷേ എല്ലാവരും ചെയ്യുന്നത് പോലെ കാണാത്ത സി ബി ഐ സിനിമകള്‍ ഞാന്‍ കാണാന്‍ പോയില്ല. ആ സിനിമകളെ പറ്റി ഒരു ധാരണകളും എന്റെ തലയില്‍ വെക്കേണ്ട എന്ന് തോന്നി. കാരണം അതെന്റെ പെര്‍ഫോമന്‍സിനെ ബാധിക്കും. അതുകൊണ്ട് ബ്ലാങ്ക് ആയി സെറ്റില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു.

സിനിമയുടെ സെറ്റ് വളരെ കംഫര്‍ട്ടബിളും സന്തോഷം നല്‍കുന്നതുമാണ്. പക്ഷേ കഥ എങ്ങനെ മുന്നോട്ട് പോകുമെന്നതിനെ പറ്റി അഭിനേതാക്കള്‍ക്ക് പോലും ഒരു ഐഡിയയുമില്ല. ഓരോ സീനിലും നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന നിര്‍ദേശം മാത്രമാണ് ലഭിക്കുക. അതിനനുസരിച്ച് അഭിനയിക്കുക. ചില രംഗങ്ങളില്‍ ഞാന്‍ ശരിയുടെ ഭാഗത്താണെന്നും ചില രംഗങ്ങളില്‍ തെറ്റിന്റെ കൂടെയാണെന്നും തോന്നും’- സുദേവ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button