GeneralLatest NewsNEWS

സിനിമ ഒരുപാട് ഇഷ്ടമായി, കൂടുതൽ പറഞ്ഞാൽ ഇമോഷനലാകും: ‘ഹൃദയം’ കണ്ട് സുചിത്ര മോഹൻലാൽ

വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’ കാണാൻ ആദ്യദിനം തന്നെ തിയറ്ററിൽ നേരിട്ടെത്തി സുചിത്ര മോഹൻലാൽ. ഇടപ്പള്ളി വിനീത തിയറ്ററിൽ വൈകിട്ടത്തെ പ്രദർശനത്തിന് സംവിധായകൻ വിനീത് ശ്രീനിവാസൻ, സമീർ ഹംസ എന്നിവർക്ക് ഒപ്പമായിരുന്നു സുചിത്ര എത്തിയത്.

പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം കണ്ട് വികാരഭരിതയായി സുചിത്ര. ഒന്നും തന്നെ പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം സുചിത്ര പറഞ്ഞത്.

‘സിനിമ ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതൽ പറഞ്ഞാൽ ഇമോഷനലാകും.’–സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവുമെന്നും സുചിത്ര പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയം പുറത്തിറങ്ങിയത്. കൊവിഡ് ഭീതിയുടെ സമയത്തും ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button