InterviewsLatest NewsNEWS

ഭൂതകാലത്തിലെ കഥാപാത്രം സങ്കീര്‍ണ്ണമാണ്, ഒരു വരിയില്‍ ആ കഥാപാത്രത്തെ നിര്‍വചിക്കാന്‍ കഴിയില്ല : രേവതി

വളരെ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് രേവതിയും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന ‘ഭൂതകാലം’. ഇപ്പോഴിതാ സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി രേവതി. ഭൂതകാലത്തിലെ അമ്മയുടെ കഥാപാത്രം സങ്കീർണ്ണമാണെന്നും ഒരുവരിയിൽ ആ കഥാപാത്രത്തെ നിർവചിക്കാൻ കഴിയില്ലെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരഭിമുഖത്തിൽ താരം പറയുന്നത്.

രേവതിയുടെ വാക്കുകൾ :

‘സാധാരണഗതിയില്‍, ഒരു സിനിമയിലെ സാഹചര്യം യഥാര്‍ത്ഥ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍, നമ്മള്‍ അതില്‍ കൂടുതല്‍ ഇടപെടും. എന്നിരുന്നാലും, ഈ സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും വളരെ യഥാര്‍ത്ഥവും പലര്‍ക്കും അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്.

ഭൂതകാലത്തിലെ കഥാപാത്രം സങ്കീര്‍ണ്ണമാണ്. നിങ്ങള്‍ക്ക് ഒരു വരിയില്‍ ആ അമ്മയുടെ കഥാപാത്രത്തെ നിര്‍വചിക്കാന്‍ കഴിയില്ല. ആശ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഇതുകൂടാതെ വളരെ സമയമെടുത്താണ് ആ കഥാപാത്രത്തെ ഞാന്‍ മനസിലാക്കിയെടുത്തത്’- രേവതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button