InterviewsLatest NewsNEWS

സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത് നിന്ന് മനസിലാക്കാനായി: ഷെയ്ന്‍ നിഗം

ടെലിവിഷനിലൂടെ കടന്ന് വന്ന് പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി താരവുമായിരുന്നു അഭിയുടെ മകനായ ഷെയ്ന്‍ നിഗം. തുടർന്ന് ഇഷ്‌ക്, കുമ്പളി നൈറ്റ്‌സ്, ഈട, കിസ്മത്ത് തുടങ്ങി നിരവധി സിനിമകളിലെ മിന്നും പ്രകടനങ്ങളിലൂടെ ഷെയ്ന്‍ മലയാളി ആരാധകരുടെ മനസില്‍ ഇടം നേടി.

കുറച്ച് നാള്‍ മുമ്പ് വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഷെയ്ന്‍ നിഗത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. വെയിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ മാറ്റമില്ലെങ്കില്‍ ജനുവരി 28 ന് സിനിമ തീയറ്ററുകളില്‍ എത്തും. വിവാദങ്ങളിൽ നിന്നുമുള്ള ഷെയ്‌ന്റെ ശക്തമായ തിരിച്ചു വരവായി ഭൂതകാലം എന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ഷെയ്ന്‍ നിഗം കാഴ്ചവച്ചത്. ഇപ്പോഴിതാ വിവാദങ്ങളില്‍ നിന്നുമുള്ള തന്റെ തിരിച്ചു വരവിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഷെയ്ന്‍ നിഗം ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിൽ

ഷെയ്ന്റെ വാക്കുകൾ :

‘ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ വലിയ വിവാദമായി തീരുകയായിരുന്നു. തുടര്‍ന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. അതേ കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ ഈ അഭിമുഖത്തിന്റെ സമയം മുഴുവനുണ്ടായാലും മതിയാകില്ല. അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം. പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു,’

 

shortlink

Related Articles

Post Your Comments


Back to top button