CinemaGeneralLatest NewsMollywoodNEWS

10 വർഷങ്ങൾക്ക് ശേഷം ആ സംവിധായകനുമൊത്ത് കൈകോർക്കാൻ മമ്മൂട്ടി: ഒരുങ്ങുന്നത് ഒരു മാസ് പടം !

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഉദയകൃഷ്ണ ആണ് തിരക്കഥ ഒരുക്കുന്നത്. ഒരു പോലീസ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം ആണിതെന്ന് സംവിധായകൻ പറയുന്നു.

‘ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല. എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു’, സംവിധായകൻ പറയുന്നു.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാകും ഇത്. അതേസമയം, മോഹൻലാലിനെ നായകനാക്കി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button