CinemaComing SoonLatest NewsNEWS

വിവാദങ്ങൾക്കൊടുവിൽ ‘വെയിൽ’ പ്രദർശനത്തിനെത്തുന്നു: തിയതി പുറത്തുവിട്ടു

ഏറെ വിവാദങ്ങൾക്കു ശേഷം ചിത്രീകരണം പൂർത്തീകരിച്ച സിനിമയായിരുന്നു വെയിൽ. ഷെയ്ൻ‌ നിഗം നായകനായി എത്തിയ ചിത്രത്തിന്റെ റീലിസ് തിയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 25ന് പ്രദർശനത്തിനെത്തും. നേരത്തെ റിലീസ് ജനുവരി 28നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മൂലം തീയതി നീട്ടുകയായിരുന്നു.

ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള വിവരം നിര്‍മാതാവ് ജോബി ജോര്‍ജാണ് പുറത്തുവിട്ടത്. എന്തൊക്കെ പ്രതിസന്ധി വന്നാലും ‘വെയില്‍’ സിനിമ തിയേറ്ററില്‍ എത്തിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. തന്റെ അവസാന ശ്വാസം നിലയ്ക്കുവോളം ഞാന്‍ ഓര്‍ത്തുക്കൊണ്ടു ജീവിക്കാന്‍ പോകുന്ന സിനിമയാണ് ആയിരിക്കും ‘വെയില്‍’ എന്നു ജോബി പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button