InterviewsLatest NewsNEWS

തമിഴ് കുടുംബ സിനിമകള്‍ മിസ് ചെയ്യുന്നു, ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ : വിനീത് ശ്രീനിവാസൻ

ഭാഗ്യരാജ് പണ്ട് ചെയ്തതു പോലെയുള്ള കുടുംബസിനിമകള്‍ ഇപ്പോള്‍ തമിഴില്‍ കാണാറില്ലെന്നും, തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ടന്നും നടൻ വിനീത് ശ്രീനിവാസൻ. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

വിനീതിന്റെ വാക്കുകൾ :

‘തമിഴില്‍ നിന്നുള്ള കുടുംബ സിനിമകള്‍ മിസ് ചെയ്യുന്നുണ്ട്. ഭാഗ്യരാജ് സാര്‍ ഒരു കാലത്ത് ചെയ്ത സിനിമകള്‍ വളരെ ഇഷ്ടമാണ്. അതുപോലുള്ള സിനിമകള്‍ ഇപ്പോഴുള്ള നടന്മാര്‍ എന്തുകൊണ്ടാണ് ചെയ്യാത്തത്?. ഇപ്പോഴുള്ള നടന്മാര്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ട എന്ന് തോന്നിയിട്ടുണ്ട്.

പാര്‍ത്ഥിപന്‍ വടിവേലു കോമ്പിനേഷനില്‍ വന്ന സിനിമകള്‍, സന്താനം സാറിന്റെ സിനിമകളെല്ലാം വളരെ ഇഷ്ടമാണ്. തമിഴര്‍ക്ക് മാത്രമേ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റൂ. അത് തമിഴ് സെന്‍സ് ഓഫ് ഹ്യൂമറാണ്. മലയാളികളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന് പറഞ്ഞാല് വേറൊരു രീതിയിലാണ്. അതും ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനമകള്‍ വന്നാല്‍ നന്നായിരിക്കും.

‘2000 മുതല്‍ 2010 വരെ വന്ന തമിഴ് സിനിമകള്‍ നന്നായി സ്വാധിനിച്ചിട്ടുണ്ട്. ‘സുബ്രഹ്മണ്യപുരം’, ‘നാടോടികള്‍’, ‘ചെന്നൈ 28’ ഈ സിനിമകള്‍ ഒരുപാട് സ്വീധിനിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കുന്ന ആരേയും നമുക്ക് അറിയില്ല. പക്ഷേ ഒരു ജനകൂട്ടം മുഴുവന്‍ ആ സിനിമകള്‍ ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്. സരോജ എന്ന സിനിമ കണ്ടിട്ട് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ നടക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. പുതുമുഖങ്ങളെ വെച്ച് നമ്മുടെ നാട്ടിലും ഒരു സിനിമ ചെയ്യാമല്ലോ. ആ ചര്‍ച്ചയില്‍ നിന്നുമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംഭവിക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button