InterviewsLatest NewsNEWS

റോഷന്‍ നിര്‍ബന്ധിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു, അങ്ങനെയാണ് സല്യൂട്ടില്‍ എത്തുന്നത്: മനോജ് കെ ജയന്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി എത്തുന്ന ചിത്രമാണ് സല്യൂട്ട്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ മനോജ് കെ ജയനും കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ്. ബോബി – സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം ചിത്രത്തിന്റെ റിലീസ് അടുത്തിടെ മാറ്റിയിരുന്നു.

ദുല്‍ഖറിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് ചിത്രത്തില്‍ മനോജ് കെ. ജയന്‍ എത്തുന്നത്. സല്യൂട്ടിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും പങ്കുവെക്കുകയാണ് മനോജ് കെ ജയന്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

മനോജിന്റെ വാക്കുകൾ :

‘ഒരു വര്‍ഷം മുന്‍പാണ്. അതായത് കഴിഞ്ഞ ഫെബ്രുവരിയില്‍. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കോള്‍ വരുന്നു. ഉടനെ ഷൂട്ട് തുടങ്ങുന്ന സല്യൂട്ട് എന്ന സിനിമയില്‍ മികച്ച ഒരു റോളുണ്ട്. അഭിനയിക്കണമെന്നായിരുന്നു ആവശ്യം. ആദ്യത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് വഴിയൊക്കെ തുറന്ന സമയത്ത് കുടുംബസമേതം യു കെയിലായിരുന്നു. ഇതാണ് സാഹചര്യമെന്ന് പറഞ്ഞപ്പോള്‍ റോഷന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ വരാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് സല്യൂട്ടില്‍ എത്തുന്നത്’.

shortlink

Related Articles

Post Your Comments


Back to top button