GeneralLatest NewsMollywoodNEWSWOODs

മനോജ്‌ കെ ജയൻ ബിജെപിയിലേക്ക്!! സോഷ്യൽ മീഡിയയിൽ ചർച്ചയായി താരങ്ങളുടെ ട്രോൾ

കൃഷ്ണ കുമാർ പറഞ്ഞത് മനോജ് കെ ജയനെ കാവി പുതപ്പിച്ചു എന്നാണ്

മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ. ഇപ്പോൾ നടൻ കൃഷ്ണകുമാറും ഭാര്യയും ഒരുമിച്ച് എത്തിയ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ വീഡിയോയിൽ നിന്നുള്ള ചെറിയ ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

താരം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്കൊപ്പം വർത്തമാനം പറയുന്നതിനിടയിൽ നടൻ മനോജ് കെ ജയൻ താരത്തിന്റെ അടുത്തേക്ക് വരികയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഓൺലൈൻ മാധ്യമങ്ങളെ ഇവർ ട്രോളുകയും ചെയ്തു.

read also: ഉര്‍ഫി പെണ്‍കുട്ടിയല്ല: തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടന്‍ ഫൈസാന്‍ അന്‍സാരി

കൃഷ്ണകുമാറിനോട് മനോജ് കെ ജയൻ സംസാരിക്കുന്നതിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ടൈറ്റിലുകളെ ഓർമ്മപ്പെടുത്തുന്ന രൂപത്തിൽ ഞാൻ ടൈറ്റിൽ പറയാം എന്ന് പറഞ്ഞുകൊണ്ട് മനോജ് കെ ജയൻ ബിജെപിയിലേക്ക് എന്നാണ് താരം പറഞ്ഞത്. അതിനെ മറുപടിയായി കൃഷ്ണ കുമാർ പറഞ്ഞത് മനോജ് കെ ജയനെ കാവി പുതപ്പിച്ചു എന്നാണ്. അഥവാ ഇത്തരത്തിലുള്ള ടൈറ്റിലുകളോടു കൂടെ നാളെ മുതൽ ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും എന്ന രീതിയിൽ മാധ്യമങ്ങളെ കളിയാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button