CinemaComing SoonLatest NewsNEWS

മോഹൻലാൽ ചിത്രം ’12th മാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രമാണ് 12th മാന്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നതായാണ് പുതിയ വിവരം. ലെറ്റ്സ് ഒടിടി എന്ന ഒടിടി ട്രാക്കിംഗ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ, ഡയറക്ട് ഒടിടി റിലീസ് ലക്ഷ്യമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ ചിത്രമായ, പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ബ്രോ ഡാഡിയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ 12th മാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also:- കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്: ര‍ഞ്ജി പണിക്ക‍ർ

നവാഗതനായ കെആര്‍ കൃഷ്‍ണകുമാറാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അതേസമയം, ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പ്രദർശനത്തിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button