CinemaGeneralLatest NewsNEWS

കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്: ര‍ഞ്ജി പണിക്ക‍ർ

കൊച്ചി: നടി കെപിഎസി ലളിതയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടൻ രഞ്ജി പണിക്കർ. ഹൃദയം കൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിതയെന്നും, അവ‍ർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ലെന്നും ര‍ഞ്ജി പണിക്ക‍ർ പറഞ്ഞു. താൻ എഴുതിയ ആദ്യ സിനിമയിലടക്കം ലളിത അഭിനയിച്ചതും അദ്ദേഹം ഓ‍ർമ്മിച്ചു.

‘കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്. കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിത മാത്രം. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്. ഹൃദയം കൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിത. അവ‍ർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ല’ ര‍ഞ്ജി പണിക്ക‍ർ പറഞ്ഞു.

Read Also:- പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന, ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്: മോഹൻലാൽ

തൃപ്പൂണിത്തുറയിലെ വസതിയില്‍ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550-ലധികം സിനിമകളില്‍ അഭിനയിച്ചു. 1969-ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്റെ ‘കൂട്ടുകുടുംബ’മാണ് ആദ്യചിത്രം.

shortlink

Related Articles

Post Your Comments


Back to top button