CinemaComing SoonLatest NewsNEWS

‘കൂമന്‍’, ജീത്തു ജോസഫിന്റെ ത്രില്ലറില്‍ ആസിഫലി: ചിത്രീകരണം ആരംഭിച്ചു

ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ‘കൂമന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട്ടെ പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ വച്ച് ലളിതമായ ചടങ്ങിൽ സംവിധായകൻ ജീത്തു ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന്, ലിന്റോ ജിത്തു സ്വിച്ചോൺ കർമ്മം നിർവഹിച്ചു. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് ചിത്രം നിർമ്മിക്കുന്നത്.

കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന ത്രില്ലർ മൂവിയാണ് കൂമന്‍. 12th മാനിന് ശേഷം കെആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. രൺജി പണിക്കർ, ബാബുരാജ്, മേഘനാദൻ, ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, ദീപക് പറമ്പോൾ, ജയിംസ് ഏല്യാസ്, പരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ജയൻ ചേർത്തല, ആദം അയൂബ്, ഹന്നാ റെജി കോശി, ശ്രിയാ നാഥ്, പൗളിവൽസൻ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്.

Read Also:- ഫുട്‍ബോള്‍ പരിശീലകനായി അമിതാഭ് ബച്ചൻ: ‘ജുണ്ഡ്’ ട്രെയിലര്‍ പുറത്തുവിട്ടു

സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വിഷ്ണു ശ്യാമിന്റെ സംഗീതത്തിന് വരികൾ എഴുതുന്നത് വിനായക ശശികുമാറാണ്. ആർട്ട് – രാജീവ് കൊല്ലം, കോസ്റ്റ്യൂം ഡിസൈനർ – ലിന്റ ജീത്തു, പ്രൊജക്ട് ഡിസൈൻ – ഡിക്സൺ പൊടുത്താസ്, എഡിറ്റർ – വി.എസ് വിനായക്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -മനു പന്മനാഭൻ, എയ്ഞ്ചലീനാ ആൻ്റണി, ജയചന്ദ്രൻ കല്ലാടത്ത്
– വാഴൂർ ജോസ്.
ഫോട്ടോ – ബന്നറ്റ് എം.വർഗീസ്.

shortlink

Related Articles

Post Your Comments


Back to top button