CinemaLatest NewsNew ReleaseNEWS

വിവാദങ്ങൾക്കൊടുവിൽ ‘വെയിൽ’ ഇന്ന് പ്രദർശനത്തിനെത്തും

ഏറെ വിവാദങ്ങൾക്കു ശേഷം ചിത്രീകരണം പൂർത്തീകരിച്ച സിനിമയായിരുന്നു വെയിൽ. ഷെയ്ൻ‌ നിഗം നായകനായി എത്തിയ ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ, റിലീസ് ജനുവരി 28-നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് സാഹചര്യം മൂലം തിയതി നീട്ടുകയായിരുന്നു.

ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മികച്ച അഭിപ്രായമാണ് നേടിയത്. ഷെയ്ൻ നിഗത്തിന്റെ അഭിനയ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. അതേസമയം, എന്തൊക്കെ പ്രതിസന്ധി വന്നാലും ‘വെയില്‍’ തിയേറ്ററില്‍ എത്തിക്കുമെന്നും തന്റെ അവസാന ശ്വാസം നിലയ്ക്കുവോളം ഞാന്‍ ഓര്‍ത്തുക്കൊണ്ടു ജീവിക്കാന്‍ പോകുന്ന സിനിമയാണ് ‘വെയില്‍’ എന്നും ജോബി ജോർജ് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ്.

shortlink

Related Articles

Post Your Comments


Back to top button