തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെ കുറിച്ച് തമിഴ് നടൻ വിജയ്. കുറുപ്പ് റിലീസ് ആയ സമയത്ത്, സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ടല്ലോ എന്ന് വിജയ് ചോദിച്ചിരുന്നതായി സാൻ ടോം ചാക്കോ വെളിപ്പെടുത്തി. കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്ന് വിജയ് ചോദിച്ചുവെന്നും നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞുവെന്നും ഷൈൻ കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
Also Read:മിനിസ്ക്രീനിലെ മഞ്ജു വാര്യര്‍ എന്നാണ് എന്നെ വിളിക്കുന്നത്: ബീന ആന്റണി പറയുന്നു
‘കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്ന് വിജയ് ചോദിച്ചു. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു. വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. എന്റെ അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നിരുന്നു,’ ഷൈന്‍ പറഞ്ഞു. വിജയ് ചിത്രം ബീസ്റ്റിൽ ഷൈൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.
അതേസമയം, കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ അടച്ചിട്ട തിയേറ്ററുകൾ തുറന്ന ശേഷം തിയേറ്ററിൽ റിലീസ് ആയ ആദ്യ സിനിമയാണ് കുറുപ്പ്. ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കിയ ‘കുറുപ്പ്’ മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകർത്തിരുന്നു. ചിത്രം 75 കോടി ക്ലബിൽ കയറിയ വിവരം നിർമാതാവ് തന്നെയാണ് പുറത്തുവിട്ടത്.
Post Your Comments