InterviewsLatest NewsNEWS

മമ്മൂക്കയോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞാൻ വളരെ കംഫർട്ടബിൾ ആണ്: നാദിയ മൊയ്‌തു

നോക്കെത്ത ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലൂടെ 1984 മുതല്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ച നടിയാണ് നാദിയ മൊയ്‌തു. തുടർന്ന് മമ്മൂട്ടി, മോഹന്‍ലാൽ, മുകേഷ് തുടങ്ങി പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരം വിവാഹം കഴിഞ്ഞ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തു. 2018 ല്‍ മോഹന്‍ലാലിന്റെ നീരാളി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നെങ്കിലും മലയാളത്തില്‍ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച് അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം എന്ന സിനിമയിലൂടെ നാദിയ തിരികെ എത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാറിന്റെ കൂടെ അഭിനയിക്കുകയാണെന്ന സന്തോഷവും പഴയ ഓര്‍മ്മകളുമൊക്കെ താരം പങ്കുവയ്ക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

നാദിയയുടെ വാക്കുകൾ :

‘മമ്മൂക്കയോടൊപ്പം 11 വര്‍ഷത്തിന് ശേഷമാണ് താന്‍ ഒന്നിച്ച് അഭിനയിക്കുന്നത്. വളരെ യാദൃശ്ചികമായാണ് മമ്മൂക്കയുടെ കൂടെയുള്ള സിനിമകളൊക്കെ വരുന്നത്. അതേസമയം, എല്ലാവരും കരുതും പോലെ മമ്മൂക്ക ഒരു ഗൗരവക്കാരന്‍ മാത്രമല്ല . മമ്മൂക്കയില്‍ ഒരു രസികന്‍ മനുഷ്യന്‍ കൂടി ഉണ്ട്. അത് എപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറില്ല എന്നേയുള്ളൂ. മമ്മൂക്കയോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ എന്റെ കംഫര്‍ട്ടബിള്‍ വളരെ കൂടുതലാണ്. ഞങ്ങള്‍ കാണുമ്പോഴൊക്കെ കൂടുതല്‍ സംസാരിക്കുന്നത് കുടുംബങ്ങളെ കുറിച്ചും കുട്ടികളെ കുറിച്ചുമായിരിക്കും.

അന്നൊക്കെ സെറ്റില്‍ തന്റെ കൂടെ വന്നിരുന്നത് പപ്പ ആണ്. അഭിനയിക്കുമ്പോള്‍ മാത്രമല്ല, എല്ലായിപ്പോഴും ആ പഴയ ഊര്‍ജ്ജം എപ്പോഴും മമ്മൂക്കയ്ക്ക് ഉണ്ട്. ഒരു മാറ്റവുമില്ല. പഴയ ആള് തന്നെ. മമ്മുക്കയെ സംബന്ധിച്ച് പ്രായം ഒരു ഒരു നമ്പര്‍ മാത്രം ആണ്.’

shortlink

Related Articles

Post Your Comments


Back to top button