GeneralLatest NewsNEWS

ഉദയ് കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച, വ്യത്യസ്തതയുള്ള ചിത്രം: മോൺസ്റ്ററിനെ കുറിച്ച് വൈശാഖ്

പുലിമുരുകന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന സിഖ്‌ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രമായിരിക്കുമിതെന്നും, ഒരു ത്രില്ലര്‍ സിനിമയായിരിക്കും മോണ്‍സ്റ്ററെന്നും പറയുകയാണ് സംവിധായകന്‍ വൈശാഖ്.

സംവിധായകന്റെ വാക്കുകൾ :

‘സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ഇപ്പോള്‍ സൗണ്ട് പ്രൊഡക്ഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു മാസ് എന്റര്‍ടെയിനറല്ല. മോണ്‍സ്റ്ററൊരു ത്രില്ലര്‍ പടമാണ്. ഡിഫറന്റ് ആയിട്ടുള്ളൊരു സ്‌ക്രീന്‍പ്ലേ ആണതിന്റെ സ്ട്രെങ്ത് .

ഒരു പക്ഷേ ഉദയ് കൃഷ്ണ എന്ന റൈറ്ററുടെ കരിയറിലെ മികച്ച ചിത്രവും അല്ലെങ്കില്‍ ഏറ്റവും ഡിഫറെന്റ് ആയിട്ടുള്ള ചിത്രവും ആയിരിക്കും. മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ ഒക്കെ വന്നു പോകുന്നുണ്ട്. ഡിഫറെന്റ് ആയിട്ടുള്ള ത്രില്ലര്‍ മൂവി ആണ് മോണ്‍സ്റ്റര്‍.’

shortlink

Related Articles

Post Your Comments


Back to top button