GeneralLatest NewsNEWS

ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണ്: പ്രഭാസ്

പല സിനിമകളിലും പ്രഭാസ് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണ് എന്ന് നടന്‍ പ്രഭാസ്. പ്രഭാസിന്റെതായി റിലീസിന് ഒരുങ്ങുന്ന രാധേശ്യാം എന്ന റൊമാന്റിക് ചിത്രത്തെ കുറിച്ച് പറഞ്ഞാണ് താരം തന്റെ അസ്വസ്ഥതയെ കുറിച്ച് സൂചിപ്പിച്ചത്.

പ്രഭാസിന്റെ വാക്കുകൾ :

ഇതൊരു പ്രണയ കഥയാണ്. സംവിധായകന്‍ അങ്ങനെയാണ് എഴുതിയത്. അതിനാല്‍ തനിക്ക് ‘നോ’ പറയാന്‍ പോലും കഴിയില്ല. ഒരു വാണിജ്യ സിനിമയില്‍ നമുക്ക് അത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. എന്നാല്‍ പ്രണയ കഥകളില്‍ അത് ആവശ്യമാണ്. ഇപ്പോള്‍ പോലും, ചുംബന രംഗങ്ങള്‍ ചെയ്യുമ്പോഴും ഷര്‍ട്ട് അഴിക്കുമ്പോഴും തനിക്ക് അസ്വസ്ഥത തോന്നാറുണ്ട്.

സെറ്റില്‍ എത്ര പേരുണ്ടെന്ന് താന്‍ പരിശോധിച്ചതിന് ശേഷം ആളുകള്‍ കൂടുതലുണ്ടെങ്കില്‍ നമുക്ക് മറ്റെവിടെയെങ്കിലും പോയി ചെയ്യാം എന്നാവും താന്‍ പറയുക. ഛത്രപതി എന്ന ചിത്രത്തിലും സിനിമയുടെ സെറ്റില്‍ നിന്നും ഷര്‍ട്ട് അഴിച്ച് മാറ്റാന്‍ രാജമൗലി സാര്‍ തന്നെ പ്രേരിപ്പിച്ചിരുന്നു.’

 

shortlink

Related Articles

Post Your Comments


Back to top button