InterviewsLatest NewsNEWS

ഞാൻ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നത് കണ്ടാണ് കമൽ സാർ എന്നോട് ഒപ്പം കൂടിക്കോളാൻ പറഞ്ഞത്: ലാൽ ജോസ്

തനിക്ക് സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നുവെന്നും, ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടർ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്നും ലാൽ ജോസ്. ​ഗായിക സിത്താരയുമായി നടത്തിയ അഭിമുഖത്തിലാണ് താൻ എങ്ങനെ സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയെന്ന് ലാൽ ജോസ് പറഞ്ഞിരിക്കുന്നത്.

ലാൽ ജോസിന്റെ വാക്കുകൾ :

അന്നും ഇന്നും എനിക്ക് എന്തിനോടാണ് താൽപര്യമെന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആ​ഗ്രഹം ചോദിച്ചാൽ പോലും ചിലപ്പോൾ ഡ്രൈവർ, പൊലീസ്, ലൈബ്രേറിയൻ തുടങ്ങി വിവിധ ആ​ഗ്രഹങ്ങൾ പറയും. ഡി​ഗ്രി സമയത്ത് മെഡിക്കൽ റെപ്രസന്റേറ്റീവ് അല്ലെങ്കിൽ ലൈബ്രേറിയൻ ആകണം എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ബൈക്കിൽ കറങ്ങാനാണ് മെഡിക്കൽ റെപ്രസന്റേറ്റീവ് ആകാൻ ആ​ഗ്രഹം തോന്നിയത്. വായന ഇഷ്ടമുള്ള കൊണ്ടാണ് ലൈബ്രേറിയൻ ആകാനും ആ​ഗ്രഹിച്ചത്.

പിന്നെ ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ ഞാൻ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടർക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമൽ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയിൽ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാ​ഗ്ദാനം ചെയ്തത്. പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടർമാർ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നിൽക്കാൻ പോലും സമയമില്ലാത്ത തരത്തിൽ പണികൾ ഉണ്ടായിരുന്നു സെറ്റിൽ. അതെല്ലാം ഞാൻ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമൽ സാർ എന്നോട് ഒപ്പം കൂടിക്കോളാൻ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button