GeneralLatest NewsMollywoodNEWS

‘കെപിഎസി ലളിതയെ മകൾ നോക്കിയിരുന്നില്ലേ’: കുടുംബത്തെ എടുത്ത് വെച്ച്‌ കഥയുണ്ടാക്കുന്നതിനെക്കുറിച്ചു സിദ്ധാര്‍ഥ്

ഓപ്പറേഷന് ശേഷം മൂന്ന് മാസത്തോളം ഈ അവയവം ശരീരവുമായി യോജിക്കുന്നുണ്ടോന്ന് നോക്കണം

മലയാള സിനിമാ പ്രേമികളെ നിരാശയിൽ ആഴ്ത്തിയ ഒരു വാർത്തയായിരുന്നു പ്രിയതാരം കെപിഎസി ലളിതയുടെ വിയോഗം. ദീർഘ നാളുകളായി അസുഖബാധിതയായി കഴിഞ്ഞ കെപിഎസി ലളിത ഫെബ്രുവരി ഇരുപത്തി രണ്ടിനാണ് അന്തരിച്ചത്. താരത്തിന്റെ വേര്‍പാടിന് പിന്നാലെ ഓൺലൈൻ മീഡിയകളിൽ ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ച്‌ തുറന്ന് പറയുകയാണ് നടിയുടെ മകനും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍.

കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകൾ കെപിഎസി ലളിതയെ നോക്കുന്നില്ലെന്ന തരത്തിലുള്ള വാർത്തകൾക്ക് സിദ്ധാർത്ഥ് മറുപടി നൽകിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ഫെബ്രുവരി പതിമൂന്നിനാണ് അമ്മയെ അസുഖം കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സഹോദരി ശ്രീക്കുട്ടിയ്ക്ക് രണ്ട് മൂന്ന് ദിവസമേ വന്ന് നില്‍ക്കാന്‍ പറ്റിയുള്ളു. കാരണം അവള്‍ മുംബെയിലാണ് താമസിക്കുന്നത്. ഭര്‍ത്താവിന് ഒരു ഹാര്‍ട്ട് അറ്റാക്ക് ഒക്കെ വന്നത് കൊണ്ട് കുഞ്ഞിനെയും ഭര്‍ത്താവിനെയും ഇട്ട് അവള്‍ക്ക് വന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അമ്മയെ മകള്‍ നോക്കുന്നില്ലെന്ന തരത്തിലൊക്കെയാണ് വാര്‍ത്തകള്‍ പടച്ച്‌ വിട്ടത്. നമ്മുടെ കുടുംബത്തെ എടുത്ത് വെച്ച്‌ ഒരു കഥയുണ്ടാക്കുകയാണ് അവർ ചെയ്തത്’- സിദ്ധാര്‍ഥ് പറയുന്നു.

read also: പുതു ചരിത്രമെഴുതാൻ ‘ആർ ആർ ആർ’ റിലീസ് മാർച്ച് 25ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

‘അമ്മയുടെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ പോവാതെ നേരെ ആശുപത്രിയിലേക്കാണ് ഞാന്‍ പോയിരുന്നത്. അമ്മയ്ക്ക് കൊടുക്കുന്ന മരുന്നുകള്‍ പോലും എനിക്ക് അറിയാമായിരുന്നു. രാത്രിയില്‍ ഉറങ്ങാതെ പകലാണ് അമ്മ ഉറങ്ങുക. അതൊക്കെ നേരെയാക്കി എടുക്കേണ്ടി വന്നിരുന്നു. നാല് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് അമ്മയെ സാധാരണ നിലയിലേക്ക് എത്തിച്ചത്. പക്ഷേ ഇതൊന്നും അറിയാതെയാണ് പലരും എഴുതി തള്ളി കൊണ്ട് ഇരുന്നത്. ഇതിനിടയില്‍ ഹൃദയാഘാതത്തിന്റെ അടുത്ത് വരെ എത്തിയൊരു സാഹചര്യവും ഉണ്ടായിരുന്നു. തക്ക സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. കരള്‍ മാറ്റി വയ്ക്കുക എന്നത് മാത്രമാണ് ഏക പോംവഴി. പക്ഷേ അത് വെക്കാനുള്ള ആരോഗ്യം പോലും അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ്. അത്രയും നേരം അനസ്‌തേഷ്യ താങ്ങാന്‍ പറ്റിയ ഹൃദയം വേണം. ഓപ്പറേഷന് ശേഷം മൂന്ന് മാസത്തോളം ഈ അവയവം ശരീരവുമായി യോജിക്കുന്നുണ്ടോന്ന് നോക്കണം. അതും ഐസിയു സെറ്റപ്പിലാണ്.’ – സിദ്ധാര്‍ഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button