Latest NewsNEWS

‘സി.ബി.ഐ – 5 ദി ബ്രയിൻ’ പൂർത്തിയായി

പ്രശസ്തമായ സി.ബി.ഐ.പരമ്പരയിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ – 5 ദി ബ്രയിൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചിയാണ് ലൊക്കേഷൻ. കെ മധു – എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം സ്വർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മിക്കുന്നത്. പ്രമാദമായ ഒരു കേസന്വേഷണം തന്നെയാണ് ഇക്കുറിയും അന്വേഷണ ഉദ്യോഗസ്ഥനായ സേതുരാമയ്യർ ഏറ്റെടത്തിരിക്കുന്നത്. മമ്മൂട്ടി സേതുരാമയ്യരായി അഞ്ചാം തവണയും പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ എത്തുകയാണ് ഈ ചിത്രത്തിലൂടെ.

വലിയൊരു താര നിരയുടെ അകമ്പടിയോടെയാണ് സി.ബി.ഐ.5 ഒരുങ്ങുന്നത്. മുകേഷ്, അനൂപ് മേനോൻ, സായ് കുമാർ, രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടർ, സൗബിൻ ഷാഹിർ, സുദേവ് നായർ, ചന്തുനാഥ്, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്ണൻ, കനിഹ, ആശാ ശരത്ത്, മാളവികാ മേനോൻ, അൻസിബ, സോഫിയ, മാളവികാ നായർ, അസീസ് നെടുമങ്ങാട്, ഷാജി പല്ലാരിമംഗലം, തമ്പിക്കുട്ടി കുര്യൻ, ആസിഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ജഗതി ശ്രീകുമാറും അഭിനയിക്കുന്നു. സി.ബി.ഐ. പരമ്പരയിലെ താൻ അവതരിപ്പിച്ചു പോന്ന വിക്രം എന്ന കഥാപാത്രത്തെത്തന്നെയാണ് ജഗതി അവതരിപ്പിക്കുന്നത്.

പശ്ചാത്തല സംഗീതം – ജെയ്ക്ക് ബിജോയ്സ്, അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീഗർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സിറിൾ കുരുവിള, മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യൂം ഡിസൈൻ – സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി. ബോസ്,
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ശിവരാമകൃഷ്ണൻ, രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് -അനിൽ മാത്യു, രാജു അരോമ, ഫിനാൻസ് കൺട്രോളർ – ബാബു ഷാഹിർ,
കോ – പ്രൊഡ്യൂസേർസ് – സനീഷ് ഏബ്രഹാം, മനീഷ് ഏബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ –
അരോമ മോഹൻ. ഏപ്രിൽ ഇരുപത്തിയെട്ടിന് ഈ ചിത്രം സ്വർഗ ചിത്രാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button