CinemaGeneralLatest NewsMollywoodNEWS

ആർ.ആർ.ആർ വിജയമാകണമെന്ന് പ്രാർത്ഥിച്ച് മടങ്ങിയ അച്ഛന് പിന്നാലെ മകനും: വ്രതം എടുത്ത് രാം ചരൺ, വിഷുവിന് അയ്യനെ കാണാനെത്തും

തെലങ്കാന: തെലുങ്ക് സൂപ്പർതാരവും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ഫെബ്രുവരിയിൽ ശബരിമല ദർശനം നടത്തിയിരുന്നു. മകന്റെ, റിലീസിനൊരുങ്ങുന്നു ആർ.ആർ.ആർ ചരിത്ര വിജയമാകണമെന്ന പ്രാർത്ഥനയോടെയായിരുന്നു ചിരഞ്ജീവി സന്നിധാനത്തെത്തിയത്. മാസങ്ങൾക്കിപ്പുറം, രാജമൗലി – രാം ചരൺ – ജൂനിയർ എൻ.ടി.ആർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആർ.ആർ.ആർ’ ചരിത്ര വിജയമായിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കിടയിലും വിശ്വാസം കൈവിടാതെ താരപുത്രൻ. ശബരിമല ദർശനത്തിനൊരുങ്ങുകയാണ് രാം ചരൺ.

Also Read:ഞാൻ ചെയ്യേണ്ടിരുന്ന സിനിമയാണ് അനിയത്തിപ്രാവ്, 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ട്: കൃഷ്ണ

വിഷുവിന് അയ്യപ്പനെ കാണാൻ താരമെത്തും. സിനിമയുടെ ആഘോഷ പരിപാടിക്കായി മുംബൈയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ചെരുപ്പിടാതെ, കറുപ്പുടുത്ത രാം ചരൺ ആയിരുന്നു ആഘോഷ പരിപാടിയുടെ ശ്രദ്ധാ കേന്ദ്രം. ശബരിമല സന്ദർശനത്തിന്റെ ഭാഗമായുള്ള വ്രതത്തിലാണ് താരം. വിഷുവിന് സന്നിധിയിൽ എത്തുമെന്ന് താരം ദേവസ്വം ബോർഡിനെ അറിയിച്ച് കഴിഞ്ഞു. രാം ചരണിനൊപ്പം, അല്ലു അർജുനും ഉണ്ടാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. എല്ലാ വർഷവും വ്രതം അനുഷ്ഠിച്ച് തന്നെയാണ് രാം ചരൺ ശബരിമലയിൽ എത്താറുള്ളത്.

അതേസമയം, ആയിരം കോടി കളക്ഷൻ എന്ന റെക്കോർഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് ആർ.ആർ.ആർ. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആലിയ ഭട്ട്, അജയ് ദേവ്​ഗൺ, ശ്രീയ ശരൺ എന്നിവരാണ് മറ്റുതാരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button