BollywoodCinemaGeneralIndian CinemaLatest News

ബോളിവുഡിൽ വീണ്ടും വിവാഹാഘോഷം: കെ.എല്‍.രാഹുലും അതിയ ഷെട്ടിയും വിവാഹിതരാകുന്നു

ബോളിവുഡ് വീണ്ടും താരവിവാഹത്തിന് ഒരുങ്ങുന്നു. രൺബീറിന്റെയും ആലിയയുടെയും വിവാഹശേഷം മറ്റൊരു താരവിവാഹത്തിന്റെ കൂടി വാര്‍ത്തയാണ് ബോളിവുഡിൽ നിന്ന് വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ. വിവാഹം സംബന്ധിച്ച് അതിയയുടെയും രാഹുലിന്റെയും വീട്ടുകാര്‍ തമ്മില്‍ ധാരണയായെന്നാണ് വിവരം. സുനില്‍ ഷെട്ടിയും കെ.എല്‍.രാഹുലും കര്‍ണ്ണാടക സ്വദേശികളായതിനാല്‍ വിവാഹം സൗത്ത് ഇന്ത്യന്‍ രീതിയിലായിരിക്കുമെന്നാണ് നിഗമനം.

മൂന്നു വര്‍ഷമായി അതിയയും രാഹുലും ഡേറ്റിങ്ങിലായിരുന്നു. സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ തഡാപിന്റെ പ്രദര്‍ശനവേളയിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങൾ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഏപ്രില്‍ 18 ന് രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുമൊന്നിച്ച് നടത്തിയ യാത്രയിലെ ചിത്രങ്ങൾ അതിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമാണ് കെ.എല്‍.രാഹുല്‍. സുനില്‍ ഷെട്ടിയുടെ കുടുംബവുമായുള്ള ബന്ധത്തെ താന്‍ ഏറെ വിലമതിക്കുന്നുവെന്ന് നേരത്തെ രാഹുല്‍ പറഞ്ഞിട്ടുണ്ട്. 2015 ലാണ് അതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ഹീറോ ആയിരുന്നു ആദ്യം ചിത്രം. ഹീറോയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും അതിയയെ തേടി എത്തിയിരുന്നു. പിന്നീട് മുബരകാന്‍,നവാബ്‌സാദേ, മോതിചൂര്‍ ചക്‌നാചൂര്‍ എന്നീ ചിത്രങ്ങളിലും അതിയ പ്രധാനവേഷങ്ങളിലെത്തി.

shortlink

Related Articles

Post Your Comments


Back to top button