CinemaGeneralIndian CinemaKollywoodLatest News

‌പൊന്നിയെ ​ഗംഭീരമാക്കി കീർത്തി സുരേഷ്: ‘സാനി കായിദം’ ട്രെയ്‌ലർ എത്തി

കീർത്തി സുരേഷ്, സെൽവരാഘവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയ്‌ലർ എത്തി. അരുൺ മാതേശ്വരമാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പൊന്നി എന്ന ശക്തയായ കഥാപാത്രമായാണ് കീർത്തി എത്തുന്നത്. ട്രെയ്‌ലറിൽ നടിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1980 കളിൽ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഒരു ഭാഗം ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തം കുടുംബത്തെ ഇല്ലാതാക്കിയവർക്കെതിരെ പൊന്നി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. നിയമവും പൊലീസും ഒന്നും ചെയ്യാത്തിടത്ത് സഹോദരനിലൂടെ പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് പൊന്നി. സംവിധായകൻ സെൽവരാഘവന് ചിത്രത്തിൽ കീർത്തിയുടെ സഹോദരനായി വേഷമിടുന്നത്. വ്യത്യസ്‍തമായ മേക്കോവറിൽ ആണ് ചിത്രത്തിൽ കീർത്തി സുരേഷും സെൽവരാഘവനും അഭിനയിക്കുന്നത്.

സ്‌ക്രീൻ സീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് ആറിന് ചിത്രം പ്രദർശനത്തിന് എത്തും.

shortlink

Related Articles

Post Your Comments


Back to top button