CinemaGeneralIndian CinemaLatest NewsMollywood

കാസര്‍ഗോഡ് നടന്ന യഥാർത്ഥ കഥ: ‘കുറ്റവും ശിക്ഷയും’ മെയ് 27ന്

കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രാജീവ് രവി ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ മെയ് 27ന് തിയേറ്ററുകളില്‍ എത്തും. ആസിഫ് അലിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏറ്റവുമധികം യാഥാര്‍ഥ്യത്തോടടുത്തു നില്‍ക്കുന്ന ഒരു പൊലീസ് സ്റ്റോറി എന്ന നിലയിലാണ് ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും കൂടിയാണ് സിബി തോമസ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സുരേഷ് രാജന്‍ ആണ്. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബിയും സംഗീതം ഡോണ്‍ വിന്‍സെന്‍റും നിർവ്വഹിക്കുന്നു. നിവിന്‍ പോളി നായകനാവുന്ന ‘തുറമുഖ’മാണ് രാജീവ് രവിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.

shortlink

Related Articles

Post Your Comments


Back to top button