CinemaGeneralIndian CinemaLatest NewsMollywood

അട്ടപ്പാടിയിലെ മധുവിന്റെ കഥപറഞ്ഞ് ‘ആദിവാസി’: മനസുലച്ച് പോസ്റ്റർ

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥപറയുന്ന ചിത്രമാണ് ‘ആദിവാസി’. ശരത്ത് അപ്പാനി നായകനാകുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.’സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റർ പങ്കുവച്ചത്. ‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെൽഫി’ എന്ന അടിക്കുറുപ്പോടെ മുമ്പ് പങ്കുവച്ച പോസ്റ്ററും ശ്രദ്ധേ നേടിയിരുന്നു.

വിജീഷ് മണിയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് നിർമ്മാണം. ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത,മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ, ആദിവാസി കലാകാരന്മാർക്കും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ നൽകിയിട്ടുണ്ട്.

പി മുരുഗേശ്വരന്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം ബി ലെനിന്‍ ആണ് എഡിറ്റ് ചെയ്യുന്നത്. ചന്ദ്രന്‍ മാരിയാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. എം തങ്കരാജ് ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button