CinemaGeneralIndian CinemaLatest NewsMollywood

‘നിങ്ങളുടെ മനസ് കീഴടക്കാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു’: സേതുരാമയ്യരുടെ അഞ്ചാം വരവിനെപ്പറ്റി സംവിധായകൻ

സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറികുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ ഇതിവൃത്തം. മലയാളി കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണകഥകളാണ് സിബിഐ സീരീസ് പറഞ്ഞത്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് അ‍ഞ്ചാം തവണയും സേതുരാമയ്യരെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം.

ഇപ്പോള്‍, ചിത്രത്തിന്റെ സംവിധായകന്‍ കെ മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധയമാകുന്നത്.’നിങ്ങളുടെ മനസ് കീഴടക്കാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. സ്റ്റുഡിയോയില്‍ നിന്നും നിങ്ങളിലേക്ക്’എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമാണ് സംവിധായകൻ പങ്കുവച്ചത്. ഇതിനോടകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ സിനിമയൊരു ചരിത്രമാകും, അതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ എന്നാണ് ആരാധകരുടേതായി പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.

സിബിഐ അഞ്ചില്‍ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രം മെയ് ഒന്നിന് പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button