CinemaGeneralIndian CinemaKollywoodLatest News

പൊന്നിയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ് ‘സാനി കായിദം’: മെയ് ആറിന് ആമസോൺ പ്രൈമിൽ

കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ മാതേശ്വരൻ ഒരുക്കുന്ന ചിത്രമാണ് ‘സാനി കായിദം’. ചിത്രം
ആമസോൺ പ്രൈമിൽ മെയ് ആറിന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് കിട്ടുന്നത്. സംവിധായകൻ അരുണ്‍ മാതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. 1980 കളില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ കഥ പറയുന്നത്. സിനിമയുടെ ഒരു ഭാഗം ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സ്വന്തം കുടുംബത്തെ ഇല്ലാതാക്കിയവർക്കെതിരെ പൊന്നി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ പൊന്നിയായി കീർത്തി എത്തുമ്പോൾ, കീർത്തിയുടെ സഹോദരന്റെ വേഷമാണ് സെല്‍വരാഘവന്‍ അവതരിപ്പിക്കുന്നത്. പൊന്നി എന്ന കഥാപാത്രത്തെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പുതിയ ട്രെയ്‌ലറിലും താരത്തിന്റെ മാസ് ഡയലോഗും അഭിനയവും ശ്രദ്ധേയമാണ്. കീർത്തിയുടെ പോലീസ് കോൺസ്റ്റബിൾ വേഷവും ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്.

ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വ്യത്യസ്‍തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button