GeneralLatest NewsMollywoodNEWS

കാറിന്റെ ടയറുകള്‍ ഊരിമാറ്റി: ഉദ്‌ഘാടനത്തിനെത്തിയ നടി അനുപമയോട് ആരാധകർ ചെയ്തത്!!

പിപിആര്‍ ഷോപ്പിങ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി അനുപമ എത്തിയിരുന്നു

‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടി അനുപമ പരമേശ്വരൻ ഒരു മാൾ ഉദ്ഘാടനത്തിനു പോയപ്പോൾ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിങ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി അനുപമ എത്തിയിരുന്നു. എന്നാൽ താരത്തിന്റെ കാറിന്റെ വീല്‍ ആരോ ഊരിമാറ്റിയത്രേ! തിങ്കളാഴ്ചയായിരുന്നു സംഭവം.

read also: വിജയ് ബാബു മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം വേണ്ടിയോ? താരസംഘടനകളുടെ നിശബ്ദത ചോദ്യം ചെയ്ത് ഡബ്ല്യൂസിസി

ഉദ്ഘാടനത്തിനെത്തിയ അനുപമയെ കാണാന്‍ നിരവധി ആരാധകര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോകാന്‍ ഒരുങ്ങിയ താരത്തിനോട് ആരാധകർ കുറച്ച്‌ നേരം കൂടി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സമയം വൈകിയതിനാല്‍ പോകാന്‍ തയ്യാറെടുത്ത അനുപമയുടെ കാറിന്റെ ടയറുകള്‍ ചിലർ ഊരിമാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരാധകർ കാരണം പെരുവഴിയിലായി താരത്തെ ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് തിരികെ എത്തിച്ചു.

shortlink

Related Articles

Post Your Comments


Back to top button