GeneralLatest NewsMollywoodNEWS

വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നത് ബംഗളൂരു വഴി, നടിയെ അഞ്ചിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു: പൊലീസ് പറയുന്നു

ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പൊലീസ്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ഭയന്ന്  ഒളിവിൽ കഴിയുകയാണ്  നടന്‍ വിജയ് ബാബു.  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, വിജയ് ബാബു ദുബൈയിലേക്ക് കടന്നുവെന്നും   ബംഗളൂരു വഴിയാണ് ഇയാൾ പോയതെന്നും  കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കി.

 കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളില്ല.   നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നത്  നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

read also: കാറിന്റെ ടയറുകള്‍ ഊരിമാറ്റി: ഉദ്‌ഘാടനത്തിനെത്തിയ നടി അനുപമയോട് ആരാധകർ ചെയ്തത്!!

 നടന് എതിരെ തെളിവായി, ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ  സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. 5 ഇടങ്ങളില്‍ പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button