BollywoodCinemaGeneralIndian CinemaLatest News

റിലീസിന് മുൻപേ 200 കോടി സ്വന്തമാക്കി ‘പത്താൻ’: ഒടിടി അവകാശം ആമസോൺ പ്രൈമിന്

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് ‘പത്താൻ’. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതിഥി വേഷത്തിൽ സൽമാൻ ഖാനും ചിത്രത്തിൽ എത്തുന്നുണ്ട്. 2023 ജനുവരി 25 നാണ് പത്താൻ തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ട്രെയിലർ പോലും ഇതുവരെ പുറത്തെത്തിയിട്ടില്ലെങ്കിലും ഡിജിറ്റൽ അവകാശം വിറ്റ് പോയത് റെക്കോർഡ് തുകയ്ക്കാണ്. 200കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ആക്ഷൻ ത്രില്ലർ ചിത്രമായാണ് ‘പത്താൻ’ ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തിലെ ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ‘സീറോ’ എന്ന ആനന്ദ് എൽ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button